മലയാളത്തിന്റെ ഗാനലോകവീഥികളില്‍ വേണുനാദം അലയടിച്ചു തുടങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ . ഗായകന്‍ ജി വേണുഗോപാല്‍ സംഗീതയാത്ര തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. ആരാധകരും സുഹൃത്തുക്കളും ഈ മുഹൂര്‍ത്തം അനുസ്മരണീയമാക്കാന്‍ ഒരുങ്ങുമ്പോള്‍ തന്റെ ജീവിത, സംഗീതയാത്രകളുടെ നാള്‍വഴികളെ പുസ്തകരൂപത്തിലാക്കി കൈരളിയ്ക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് വേണുഗോപാല്‍ . മലയാളത്തിന്റെ വേണുനാദം 30 വര്‍ഷമെത്തിയതിന്റെ ആഘോഷം തലസ്ഥാനത്ത് വിപുലമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി പതിനഞ്ചിന് വൈകിട്ട് ആറര മുതല്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടി നടക്കുന്നത്. സംഗീതയാത്രയില്‍ വേണുഗോപാലിനൊപ്പം സഞ്ചരിച്ചവരും പുതുതലമുറയിലുള്ളവരുമെല്ലാം ആഘോഷത്തിന്റെ […]
The post വേണുഗാനം അലയടിച്ചിട്ട് 30 വര്‍ഷം appeared first on DC Books.