തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാധ്യമാക്കാനാവുമെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ്. കോഴിക്കോട്ട് പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിഭ. നമ്മള്‍ നമ്മുടെ മണ്ണും സംസ്‌കാരവുമായി ഇഴുകിച്ചേരണം. മഷികൊണ്ടല്ല, രക്തംകൊണ്ടാണ് വാക്കുകള്‍ എഴുതേണ്ടതെന്നും പ്രതിഭാ റായ് പറഞ്ഞു. ചടങ്ങില്‍ ഒ.എന്‍.വി.കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ടി.പത്മനാഭനും എസ.കെ.പൊററക്കാട്ട്് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം എം.ടി.വാസുദേവന്‍ നായരും നിര്‍വഹിച്ചു. സാംസ്‌കാരികോത്സവങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ [...]
The post പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി appeared first on DC Books.