നോബല്‍ സമ്മാനം നേടിയവര്‍ മുതല്‍ പ്രാദേശിക എഴുത്തുകാര്‍ വരെ അണിനിരക്കുന്ന ‘സാഹിത്യത്തിലെ കുംഭമേള’ എന്നു പേരുകേട്ട ജയ്പൂര്‍ സാഹിത്യോത്സവത്തിന് ജനുവരി 17ന് തുടക്കമാകും. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേള്‍വി കേട്ട പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സാഹിത്യോത്സവത്തിലെ ഇത്തവണത്തെ മുഖ്യാതിഥി നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നാണ്. ജനുവരി 17 മുതല്‍ 21 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇരുനൂറില്‍പരം എഴുത്തുകാര്‍ പങ്കെടുക്കും. ഡിഗ്ഗിപാലസിലെ ആറുവേദികളിലായി നടക്കുന്ന മേളയില്‍ സാഹിത്യ സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ , സംഗീത പരിപാടികള്‍ തുടങ്ങിയവ അരങ്ങേറും. […]
The post ജയ്പൂര്‍ സാഹിത്യോത്സവം ജനുവരി 17 മുതല്‍ appeared first on DC Books.