കടല്‍ക്കൊലപാതക കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതികളായ നാവികരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അപേക്ഷ നല്‍കി.മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഇറ്റലിക്കായി ഹാജരായത്. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് 20ന് അപേക്ഷ പരിഗണിക്കും. നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവിന്‍ പ്രകാരം കേന്ദ്രസര്‍ക്കാറും എന്‍ .ഐ. എയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മുകുള്‍ റോത്തഗി കുറ്റപ്പെടുത്തി. വിധി വന്ന് ഒരു കൊല്ലമായിട്ടും കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. വിചാരണ […]
The post കടല്‍ക്കൊല കേസ് : നാവികരെ വിട്ടയയ്ക്കണമെന്ന് ഇറ്റലി appeared first on DC Books.