ആധുനിക സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത അര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ അന്തരിച്ചു. 83 വയസ്സായിരുന്ന അദ്ദേഹത്തിന്. ഏറെക്കാലമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ജനുവരി 14നാണ് അന്തരിച്ചത്. ആധുനിക സ്പാനിഷ് സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളായാണ് ജെല്‍മാന്‍ പരിഗണിക്കപ്പെടുന്നത്. സ്പാനിഷ് സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ കാര്‍വന്റെസ് പ്രൈസ് 2007ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1956 മുതല്‍ സാഹിത്യ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ജെല്‍മാന്റെ 20ലധികം കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. […]
The post അര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ അന്തരിച്ചു appeared first on DC Books.