ദൃശ്യയാത്രാവിവരണം എന്ന കലയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്. ‘സഞ്ചാരം’ എന്ന പരിപാടിയുടെ ഭാഗമായി 90ല്‍പ്പരം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വിവരണങ്ങള്‍ തയ്യാറാക്കുന്നതും അവതാരകനാവുന്നതുമൊക്കെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയായിരുന്നു. സന്തോഷ് ലോകം ചുറ്റാനിറങ്ങിയപ്പോള്‍ സ്വീകരണമുറിയിലിരുന്ന് മലയാളി കാണാക്കരകളിലെ അത്ഭുതക്കാഴ്ചകള്‍ കാണാന്‍ തുടങ്ങി. ലോകമൊന്നാകെ വീട്ടകങ്ങളിലെ കൊച്ചു സ്‌ക്രീനിലേക്ക് ചുരുങ്ങി. വിദ്യാഭ്യാസ, സാംസ്‌ക്കാരികരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് ജോര്‍ജ് കുളങ്ങര സംവിധാനവും ഛായാഗ്രഹണവുമെല്ലാം ഒറ്റയ്ക്ക് നിര്‍വഹിച്ചതിന് 2007ല്‍ ലിംക ബുക്ക് […]
The post ചരിത്ര വായനയുടെ ഗൗരവം നല്‍കുന്ന യാത്രക്കുറിപ്പുകള്‍ appeared first on DC Books.