മലയാളത്തിന്റെ എഴുത്ത് ദേശകാലത്തിനപ്പുറം എത്തിക്കഴിഞ്ഞു എന്ന് ഇനിയും പറയുന്നത് ആവര്‍ത്തനവിരസം തന്നെയാകും. എങ്കിലും മലയാളിയുടെ ജീവിതം കടന്നുപോകുന്ന അന്യദേശത്തിന്റെ ആവിഷ്‌കാരം സാധിക്കുന്ന കൃതികള്‍ വീണ്ടും വീണ്ടും കടന്നുപോകുന്നതുകാണുമ്പോള്‍ എഴുത്തിന്റെ ദേശാതീതമായ ആഖ്യാനത്തെക്കുറിച്ചു പറയാതിരിക്കാനാവില്ല. എങ്കിലും സാഹിത്യത്തിലെ ചിലപരമ്പരാഗതധാരണകള്‍ പ്രവാസ ആശയസംബന്ധിയായ എഴുത്തുകളില്‍ നിലനില്‍ക്കുന്നുവെന്നുപറയാതിരിക്കാനാവില്ല. പ്രവാസരചനയില്‍ സ്ത്രീകള്‍ കടന്നുവരാതിരിക്കുന്നത് ഈ മേഖലയിലെ ഒരുകുറവുതന്നെയായിരുന്നു. ഡോ.ഖദീജാമുംദാസിന്റെ ബര്‍സ തുടങ്ങിയ നോവലുകള്‍ വന്നത് ഈ നിരയിലെ സ്ത്രീസ്ത്രീസാന്നിദ്ധ്യം പ്രത്യക്ഷമായതിന്റെ തെളിവായിരുന്നു. ഈ നിരയിലേക്ക് ഈ വര്‍ഷം തന്റെ നോവലുമായി കടന്നു വന്നിരിക്കുകയാണ് [...]
↧