മലയാള സാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘ എന്റെ കഥ. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലും നിലവിലുണ്ടായ കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതി മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപക്കൊടി ഉയര്‍ത്തിയ എന്റെ കഥയില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ തുറന്നെഴുത്താണ് നിറയുന്നത്. തലമുറകള്‍ വായിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്ത പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ […]
The post ആത്മകഥയും സ്വപ്‌ന സാഹിത്യവും ഇഴചേരുമ്പോള്‍ appeared first on DC Books.