ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ തീരുമാനം അന്തിമമാണെന്നും അവര്‍ പറഞ്ഞു. തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്പൂര്‍ണ എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. രാഹുലിനെ പിന്തുണച്ച് സദസില്‍ മുദ്രാവാക്യം മുഴങ്ങുമ്പോഴാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കില്ലെന്ന നിലപാട് സോണിയ ആവര്‍ത്തിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനുവേണ്ടി മുദ്രാവാക്യം വിളിച്ചത്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. […]
The post രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ല: സോണിയ appeared first on DC Books.