യുവനായികയും അന്തരിച്ച പ്രമുഖ നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം ഫെബ്രുവരി 2ന് നടക്കും. ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വൈകുന്നേരം നാല് മണിക്കാണ് വിവാഹം. ഫെബ്രുവരി മൂന്നിന് കൊച്ചിയില്‍ വിവാഹസല്‍ക്കാരം നടക്കും. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിന്റെ ചിത്രീകരണത്തിനിടെയാണ് ആനും ജോമോനും ആദ്യം കണ്ടുമുട്ടിയത്. തമ്മില്‍ ഇഷ്ടമായതോടെ വീട്ടുകാര്‍ സംസാരിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. നിശ്ചയവും നടത്തി. കഴിഞ്ഞ വര്‍ഷം മിന്നുകെട്ടാനിരുന്നതാണെങ്കിലും, അഗസ്റ്റിന്റെ മരണം മൂലം മാറ്റിവെയ്ക്കുകയായിരുന്നു.
The post ആന്‍ അഗസ്റ്റിന് ഫെബ്രുവരി 2ന് മിന്നുകെട്ട് appeared first on DC Books.