കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. ജനുവരി 18ന് രാവിലെ 11 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം ഉച്ചയ്ക്ക് 2.30ന് അവസാനിച്ചു. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളും മുറിവുകളും ഉണ്ടായിരുന്നുവെന്നും ഗുപ്ത പറഞ്ഞു. എന്നാല്‍ അതാണ് മരണകാരണമെന്ന് പറയാനാവില്ല. എന്നാല്‍ ശരീരത്തിന്റെ ഏതു ഭാഗത്താണ് ക്ഷതമുള്ളതെന്നും ഗുപ്ത വ്യക്തമാക്കിയില്ല. അന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി […]
The post സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍ appeared first on DC Books.