കാലിക്കറ്റ് പ്രോ വൈസ് ചാന്‍സ്‌ലറുടെ വിദേശയാത്ര അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോ വൈസ് ചാന്‍സ്‌ലര്‍ വിദേശയാത്രകള്‍ നടത്തിയെന്നാണ് ആരോപണം. വിദേശ വിദൂരവിദ്യാഭ്യാസ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കറ്റ് ഉപസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. വിദേശ സെന്ററുകളുടെ അനുമതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ […]
The post കാലിക്കറ്റ് പ്രോ വൈസ് ചാന്‍സ്‌ലറുടെ വിദേശയാത്ര അന്വേഷിക്കും : അബ്ദുറബ് appeared first on DC Books.