കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ്) നിയമപ്രകാരം കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ . കേസില്‍ വിചാരണ വൈകുന്നതിനാല്‍ നാവികരെ ഇറ്റലിയിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്. കടലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സുവ നിയമപ്രകാരം കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുമായി ആലോചിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേസില്‍ സാക്ഷികളായ മറീനുകളെ കോടതിയിലെത്തിക്കാമെന്ന ഉറപ്പ് ഇറ്റലി ലംഘിച്ചതായി അറ്റോര്‍ണി […]
The post കടല്‍ക്കൊലക്കേസ്: സുവ ചുമത്തുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം appeared first on DC Books.