മിശ്രവിവാഹിതനും പതിമൂന്നു വയസ്സുള്ള അമൃതയുടെയും ഒന്‍പതുവയസ്സുള്ള സെയ്‌റയുടെയും പിതാവുമായ ഗോപിക്കുട്ടന്‍ ഒരു പെട്രോള്‍ പമ്പിലെ ഫില്ലറാണ്. ഒപ്പം പൈങ്കിളി വാരികകളില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നു. തന്റെ രചനകള്‍ തരംതാണതാണ് എന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ട്. തന്റെ ഉള്ളിലുള്ള കാര്‍ട്ടൂണിസ്റ്റും ഗോപിക്കുട്ടനും രണ്ടു വ്യക്തിത്വങ്ങളാണ് എന്നയാള്‍ തിരിച്ചറിയുന്നു. ആ വിപരീത വ്യക്തിത്വങ്ങളെ പിരിച്ചെഴുതാനുള്ള ആഗ്രഹത്തില്‍ അയാള്‍ കല്‍ഹണന്‍ എന്ന തൂലികാനാമത്തില്‍ കാര്‍ട്ടൂണ്‍ രചനകള്‍ നടത്തുന്നു. ഗോപിക്കുട്ടനും കല്‍ഹണനും തമ്മില്‍ ഒരുപാടു ദൂരമുണ്ട്. പതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ അമലിന്റെ ആദ്യ നോവലായ ‘കല്‍ഹണന്‍ […]
The post കലാകാരന്റെ ആത്മസംഘര്‍ഷങ്ങളുമായി കല്‍ഹണന്‍ appeared first on DC Books.