പോലീസുകാര്‍ക്കെതിരെ നടപടി തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിസഭാംഗങ്ങളും നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആശങ്കയില്‍ . കേന്ദ്രസര്‍ക്കാര്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വൈകിയാല്‍ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന വേദിയായ രാജ്പഥില്‍ ലക്ഷക്കണക്കിന് അനുയായികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് കേജ്‌രിവാള്‍ പ്രഖ്യാപിച്ചു. ക്രമസമാധാനം പാലിക്കുന്നതിനായി മന്ത്രിമാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുളള ധര്‍ണ. എന്നാല്‍ ജനുവരി 23 വരെ സമരം ആകാമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. […]
The post ആം ആദ്മി ധര്‍ണ : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആശങ്കയില്‍ appeared first on DC Books.