ദുരിതമനുഭവിക്കുന്നവരുടെ മൂകദു:ഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിശ്ചലമായ സാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാമെന്നു പ്രൊഫ. എം.കെ. സാനു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമ പ്രവര്‍ത്തകര്‍ ബാഹ്യമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാഹിത്യകാരന്‍മാര്‍ മനസ്സില്‍ ഘനീഭവിച്ചു കിടക്കുന്നതാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സാഹിത്യത്തിന്റെ മൂല്യനിര്‍ണയം അസാധ്യമാണ്. ഇതുകൊണ്ടാണ് […]
The post എംകെ സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു appeared first on DC Books.