ബോളിവുഡ് നടി സമീറ റെഡ്ഡി വിവാഹിതയായി. മുംബൈയില്‍ ബിസിനസ്സുകാരനായ അക്ഷയ് വര്‍ധെയാണ് വരന്‍ . രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മറാത്തി ആചാരപ്രകാരം മുംബൈയിലായിരുന്നു വിവാഹം. 2013 ഡിസംബറില്‍ സമീറയുടെ ബന്ദ്രയിലുള്ള വസതിയിലായിരുന്നു വിവാഹനിശ്ചയം. ഏപ്രിലില്‍ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അക്ഷയിയുടെ ബിസിനസ്സ് തിരക്ക് കണക്കിലെടുത്ത് മൂന്നുമാസം നേരത്തെയാക്കുകയായിരുന്നു. വാര്‍ഡന്‍ചി മോട്ടോര്‍ബൈക്ക് കമ്പനിയുടെ സഹഉടമയായ അക്ഷയ് വര്‍ധെ കസ്റ്റമസൈഡ് മോട്ടോര്‍ബൈക്കിലാണ് വിവാഹത്തിനെത്തിയത്. തമിഴ്, മലയാളം, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സമീറ […]
The post നടി സമീറ റെഡ്ഡി വിവാഹിതയായി appeared first on DC Books.