പന്തളം കേരളവര്‍മ കവിതാപുരസ്കാരം ഏഴാച്ചേരി രാമചന്ദ്രനും മാധ്യമ പുരസ്കാരം ബി മുരളിക്കും നല്‍കും. ഏഴാച്ചേരി രാമചന്ദ്രന്റെ ‘ജാതകം കത്തിച്ച സൂര്യന്’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് ബി മുരളിയെ മാധ്യമ പുരസ്കാരത്തിനര്‍ഹനാക്കിയത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 28ന് വൈകീട്ട് 5ന് പന്തളം കെ.ടി.ഡി.സി. പഠിപ്പുര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
The post പന്തളം കേരളവര്‍മ പുരസ്കാരം പ്രഖ്യാപിച്ചു appeared first on DC Books.