കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡല്‍ഹി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കമ്മീഷണര്‍ ദര്‍മ്മേന്ദ്ര കുമാറിന് സരോജിനി നഗര്‍ പോലീസ് കേസ് ഫയല്‍ കൈമാറി. നേരത്തെ അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നതാണ് സുനന്ദ പുഷ്‌കറുടെ മരണത്തിനിടയാക്കിയതെന്ന് എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുനന്ദ മനഃപൂര്‍വം അധികം മരുന്ന് കഴിക്കുകയായിരുന്നുവോ അതോ മറ്റാരെങ്കിലും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചോ എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും എസ്ഡിഎം […]
The post സുനന്ദാ പുഷ്‌ക്കറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു appeared first on DC Books.