ദൃശ്യം തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ ആരായിരിക്കുമെന്ന ചോദ്യം സിനിമാപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജും മമ്മൂട്ടിയും ദിലീപും അടക്കം പല പേരുകളും പ്രചരിച്ചിരുന്നെങ്കിലും ഉടന്‍ സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നാണ് സംവിധായകന്‍ പറയുന്നത്. കാവ്യാമാധവനായിരിക്കും ഈ ചിത്രത്തിലെ നായിക. അധികം കച്ചവട ചേരുവകളില്ലാതെ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ജീത്തു. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു റിയലിസ്റ്റിക് സിനിമയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കാവ്യയ്ക്കൊപ്പം അഭിനയിക്കുന്നവര്‍ ആരാണെന്നും […]
The post സ്ത്രീപക്ഷ സിനിമയുമായി ജീത്തു ജോസഫ് appeared first on DC Books.