സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാടറിയിക്കാന്‍ കേരളം സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിഷയത്തില്‍ ജനുവരി 28നകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിച്ചതിന് ശേഷമേ ആധാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ […]
The post ആധാര്‍ : കേരളം കൂടുതല്‍ സമയം ആവശ്യപ്പെടും appeared first on DC Books.