അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനമുന്നയിച്ച വിമത എംഎല്‍എ വിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതിനാലാണ് ബിന്നിയെ പുറത്താക്കുന്നതെന്ന് എഎപി അറിയിച്ചു. എതിര്‍രാഷ്ട്രീയക്കാരുടെ നാവായി മാറുകയാണ് ബിന്നിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം. കേജരിവാള്‍ ഏകാധിപതിയാണെന്നും എഎപി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നുമില്ലെന്ന് ബിന്നി ആരോപിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനെയും ബിന്നി വിമര്‍ശിച്ചിരുന്നു. എഎപിയുടെ തീരുമാനത്തിനെതിരെ സമരം നടത്തുമെന്ന് ബിന്നി പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് എഎപി ബിന്നിക്കു കാരണം […]
The post വിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മിയില്‍ നിന്ന് പുറത്താക്കി appeared first on DC Books.