ജീവിതവിജയം കൈവരിക്കുന്ന പലര്‍ക്കും ബുദ്ധിശക്തിയുടെ മൂര്‍ച്ചയോ ബിരുദങ്ങളുടെ അലങ്കാരമോ ഇല്ലായിരിക്കാം. പക്ഷേ അവര്‍ സാമാന്യബുദ്ധി പ്രയോഗിക്കുന്നവരും അന്യരുടെ വികാരങ്ങളെ മാനിച്ചു പെരുമാറുന്നവരുമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാകും. നമ്മില്‍ പലരും തിരിച്ചറിയാത്ത അറിവും യുക്തിയും തേടിപ്പിടിച്ച് ജീവിതത്തിന്റെ സൗരഭ്യത്തിനു മാറ്റുകൂട്ടാന്‍ നമുക്ക് നേരമോ ക്ഷമയോ ഇല്ലാതെപോകുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് ഓരോ ദിനവും കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ബി.എസ്. വാരിയര്‍ രചിച്ച ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ . കിഴക്കും പടിഞ്ഞാറുമുള്ള പഴയതും പുതിയതുമായ ആശയങ്ങള്‍ , പുരാണം മുതല്‍ ആധുനിക മാനേജ്‌മെന്റ് […]
The post ജീവിതവിജയത്തിനുള്ള ഉള്‍ക്കാഴ്ചകള്‍ appeared first on DC Books.