സാധാരണക്കാരനായി വളര്‍ന്നതും ജീവിച്ചതും കൊണ്ടാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാപാത്രങ്ങള്‍ സാധാരണക്കാരാവുന്നതും, ആ കഥകള്‍ സാധാരണക്കാരില്‍ സാധാരണക്കാരെ പോലും ആകര്‍ഷിക്കുന്നതും. സന്തോഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ശ്വാസവും അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ മലബാര്‍ വിസിലിങ് ത്രഷും ഇതില്‍ നന്ന് വ്യത്യസ്തമല്ല. കഥകള്‍ക്കുള്ള വിഭവങ്ങള്‍ സ്വീകരിക്കുന്നത് സ്വന്തം ജീവിതത്തില്‍ നിന്നും യാത്രയില്‍ നിന്നുമായതിനാലാവണം ഓര്‍മ്മക്കുറിപ്പുകളും കഥയും തമ്മിലുള്ള അതിര്‍വരമ്പ് തീര്‍ത്തും നേര്‍ത്തതാണ്. ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പലപ്പോഴും കഥയുടെ ചാരുത കൈവരുന്നു. അതുപോലെ കഥകളിലേയ്ക്കും സന്തോഷ് പോലും അറിയാതെ സ്വന്തം ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും […]
The post തൊഴിലാളിയുടെ ശ്വാസം രക്ഷിക്കാന്‍ ഓരോ കമ്മ്യൂണിസ്റ്റുകാരനും ബാധ്യതയുണ്ട് appeared first on DC Books.