വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജനുവരി 29 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കൂടുതല്‍ സമയം വേണമെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് സമരം മാറ്റാന്‍ ബസുടമകള്‍ തീരുമാനിച്ചത്. മിനിമം ചാര്‍ജ് 8 രൂപയാക്കുക, ബസ്സുകള്‍ക്ക് നിജപ്പെടുത്തിയിട്ടുള്ള പ്രായപരിധി എടുത്തുകളയുക, എല്ലാവിധ ഇളവുകളും നിര്‍ത്തലാക്കുക, ഡീസലിന്റെ […]
The post സ്വകാര്യ ബസ് പണിമുടക്ക് മാറ്റി appeared first on DC Books.