പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് നടപടികള്‍ സ്‌റ്റേചെയ്തിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് വിജിലന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കുന്നത് സാമൂഹികനീതിക്കും പൊതുതാത്പര്യത്തിനും എതിരാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ ഹരിപാല്‍ ഹര്‍ജി തള്ളിയത്. നേരത്തെ 2005 ജനവരിയില്‍ കേസ് പിന്‍വലിക്കാന്‍ […]
The post പാമോലിന്‍ കേസ് :വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു appeared first on DC Books.