ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാവാമെന്ന് കോടതി. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് കാണാനാവില്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വിധി ന്യായത്തിലാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. സമൂഹ മനസാക്ഷിയെ മാത്രമല്ല, കോടതിയെപ്പോലും ഞെട്ടിച്ച അതിനിഷ്ഠൂരമായ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേതെന്നും കോടതി പറഞ്ഞു. അതിനാല്‍ തന്നെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസുമായിരുന്നു ഇതെന്നും കോടതി പറഞ്ഞു. പക്ഷെ വിധിപ്രസ്ഥാവിച്ചതിനെ ഈ ഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്നും കൃത്യമായ തെളിവുകളുടെ […]
The post ടിപി വധക്കേസിന് പിന്നില്‍ രാഷ്ട്രീയ വിരോധം : കോടതി appeared first on DC Books.