‘പുണ്യാളന്‍ അഗര്‍ബത്തീസി’ലെ ഗാനത്തിന്റെ വിജയത്തിന് ശേഷം നടന്‍ ജയസൂര്യ വീണ്ടും പാടാനൊരുങ്ങുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രത്തിനാണ് ജയസൂര്യ പാടുന്നത്. ഗോപിസുന്ദറാണ് സന്തോഷ്‌വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത്. റോമന്‍സിനുശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ’ഹാപ്പി ജേര്‍ണി’യില്‍ ജയസൂര്യയ്ക്ക് പുറമേ ലാല്‍ , അപര്‍ണ, ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മൈല്‍സ്‌റ്റോണ്‍ സിനിമയുടെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ക്രിക്കറ്റില്‍ താത്പര്യമുള്ള അന്ധനായ ആരോണ്‍ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു. […]
The post ജയസൂര്യ വീണ്ടും പാടുന്നു appeared first on DC Books.