ജസ്റ്റിസ് ജെഎസ് വര്‍മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചു. ഇത് സംബന്ധിച്ച് അവര്‍ രാഷ്ട്രപതിയ്ക്ക് കത്തു നല്‍കി. മരണാനന്തര ബഹുമതിയായാണ് ജസ്റ്റിസ് വര്‍മയ്ക്ക് പത്മഭൂഷണ്‍ നല്‍കിയത്. ഒരു ബഹുമതിക്കുവേണ്ടിയും അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ നല്‍കിയ കത്തില്‍ പറയുന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പുരസ്‌കാരം നിരസിക്കുമായിരുന്നു. അതിനാലാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അധ്യക്ഷനും ഇന്ത്യയുടെ 27-ാമത്തെ ചീഫ് ജസ്റ്റിസുമായിരുന്നു ജസ്റ്റിസ് വര്‍മ. ജഡ്ജിമാര്‍ക്കു പെരുമാറ്റച്ചട്ടം കൊണ്ടുവന്നത് ഇദ്ദേഹമാണ്. ഗുജറാത്ത് കലാപവുമായി […]
The post ജസ്റ്റിസ് ജെഎസ് വര്‍മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചു appeared first on DC Books.