ഇനിയുള്ള കാലത്ത് വലിയ എഴുത്തുകാരും വലിയ കൃതികളും ഉണ്ടാകില്ല. പകരം കുറേ എഴുത്തുകാരും ചെറിയ കൃതികളുമാകും ഉണ്ടാവുക. കേരളത്തിലും ഈ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന പതിനേഴാമത് ഡി. സി അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന പുസ്തപ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലത്ത് നോവലായാലും കഥയായാലും എഴുതുന്നതില്‍ ഒരു കഥയുണ്ടാവണം, ഇല്ലെങ്കില്‍ ആളുകള്‍ വായിക്കില്ല. വലിയ ചിന്തകളും, പ്രത്യയ ശാസ്ത്രങ്ങളും കഥകളില്‍ നിന്ന് അകന്നുപോകുന്നു. [...]
The post ഇനിയുള്ളത് കുറേ എഴുത്തുകാരുടെയും ചെറിയ എഴുത്തുകളുടെയും കാലം: എം.മുകുന്ദന്‍ appeared first on DC Books.