അക്ഷരങ്ങളുടെ കരുത്തറിഞ്ഞ പെണ്‍സമൂഹത്തെ ഒരുലോകത്തിനും അവഗണിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ എഴുത്തുകാരിയും പ്രസാധകയുമായ ഉര്‍വശി ബൂട്ടാലിയ. പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുപ്പതാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ‘ഇ- യുഗത്തിലെ വായനയും എഴുത്തും’ എന്ന വിഷയത്തില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍ . രാജസ്ഥാനിലെ ഗ്രാമവാസികളായ 70 വനിതകള്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ആരോഗ്യത്തിന്റെ പുസ്തകം’ വന്‍വിജയമായിരുന്നു. പാവപ്പെട്ട സ്ത്രീകള്‍ എഴുത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ സാഹിത്യത്തിന്റെ ജനാധിപത്യവല്‍ക്കരക്കണമാണു നടക്കുന്നതെന്നും ഉര്‍വശി ബൂട്ടാലിയ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളോട് […]
The post അക്ഷരങ്ങളുടെ കരുത്തറിഞ്ഞ പെണ്‍സമൂഹത്തെ അവഗണിക്കാനാകില്ല: ഉര്‍വശി ബൂട്ടാലിയ appeared first on DC Books.