‘ചിന്താവിഷ്ടയായ സീത’യിലൂടെ കുമാരനാശാനും ‘രജനീരംഗം’ എന്ന സമാഹാരത്തിലെ ചെറുകഥകളിലൂടെ വി.ടി ഭട്ടതിരിപ്പാടും മലയാളത്തില്‍ സ്ത്രീപക്ഷരചനയുടെ വഴി തുറന്നിരുന്നു. എന്നാല്‍ ഒരു സ്ത്രീ തന്നെ സ്വാനുഭവങ്ങളുടെ ലോകത്തു നിന്നുകൊണ്ട് രചന നടത്തിയതിന്റെ മലയാളത്തിലെ ആദ്യപ്രതിനിധി ലളിതാംബിക അന്തര്‍ജനം ആണ്. തിരസ്‌കൃതയും പീഡിതയുമായ പെണ്ണിന്റെ ദുരന്തക്കാഴ്ചകളിലൂടെ പുരുഷന്മാര്‍ക്ക് അപ്രാപ്യമായ തലങ്ങളിലെ സ്ത്രീജീവിതത്തെ ആവിഷ്‌കരിച്ച് മലയാള ചെറുകഥാസാഹിത്യത്തിന്റെ അമ്മയായ ലളിതാംബിക അന്തര്‍ജനം വിടവാങ്ങിയിട്ട് ഫെബ്രുവരി ആറിന് 27 വര്‍ഷം തികയുന്നു. സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍ മാത്രം ഒതുങ്ങുന്നവയല്ല ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുകഥകള്‍ . […]
The post ലളിതാംബിക അന്തര്‍ജനം വിടവാങ്ങിയിട്ട് 27 വര്‍ഷം appeared first on DC Books.