ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരമനുഷ്ഠിക്കുന്ന കെ.കെ. രമയ്ക്കും ആര്‍എംപി നേതാക്കള്‍ക്കുമെതിരേ കേസ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപന്തല്‍ കെട്ടിയതിനാണ് കേസ്. ആര്‍എംപി നേതാക്കളായ എന്‍ വേണു, ഹരിഹരന്‍ , പേരൂര്‍ക്കട മോഹനന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200-ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിന് മുന്നില്‍ അനധികൃതമായി സമരപന്തല്‍ കെട്ടിയെന്നും വഴി തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഐപിസി 143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
The post കെകെ രമയ്ക്കും ആര്‍എംപി നേതാക്കള്‍ക്കും എതിരേ കേസ് appeared first on DC Books.