ടിപി ചന്ദ്രശേരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ നടത്തുന്ന നിരാഹാര സമരത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുഗതകുമാരി. സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ല രമയെന്നും അവരുടെ ജീവന്‍ രക്ഷിക്കേണ്ടതാണ് ഇപ്പോള്‍ പ്രധാനമെന്നും സുഗതകുമാരി പറഞ്ഞു. ഇക്കാര്യത്തില്‍ പരിഹാരം കാണുന്നതിനായി രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ചര്‍ച്ച നടത്തുമെന്നും സുഗതകുമാരി പറഞ്ഞു. രമയുടെ ആരോഗ്യനിലയറിയാന്‍ സമരപന്തലില്‍ എത്തിയതായിരുന്നു അവര്‍ . രമയെ പരിശോധിക്കാനെത്തിയ ഡി.എം.ഓയോടും സുഗതകുമാരി സംസാരിച്ചു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നും ഇതിനുവേണ്ട നടപടികള്‍ […]
The post രമയുടെ സമരത്തിന് ഉടന്‍ പരിഹാരം കാണണം : സുഗതകുമാരി appeared first on DC Books.