ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം ഉടന്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണത്തിന് നിയമപരമായും സാങ്കേതികമായും തടസമുണ്ട്. ഇക്കാര്യങ്ങള്‍ രമയെയും ആര്‍എംപി നേതൃത്വത്തെയും ബോധ്യപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ടിപി കേസില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് സര്‍ക്കാറിന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. തിടുക്കത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ മാറാട്, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകള്‍ സിബിഐ നിരസിച്ച സ്ഥിതി ടിപി കേസിലും ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. പുതിയ അന്വേഷണ സംഘത്തിന്റെ […]
The post ടി പി കേസില്‍ തല്ക്കാലം സിബിഐ അന്വേഷണമില്ല appeared first on DC Books.