പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ന് ഒരു മുഖമേയുള്ളൂ. പോയിന്റ് ബ്ലാങ്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടകള്‍ തകര്‍ത്ത ശരീരം തുന്നിക്കൂട്ടി, മുഖാമുഖം വന്നുനിന്ന മരണത്തെ തോല്പിച്ച് വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച മലാല യൂസുഫ് സായ്‌യുടെ മുഖം. ട്രഗറിലമര്‍ന്ന വിരലുകളും വെടിയേറ്റ് വീണിട്ടും എഴുന്നേറ്റുനിന്ന് പോരാട്ടം തുടരുന്നവളും ചേര്‍ന്നപ്പോള്‍ ചരിത്രം മാറ്റി എഴുതപ്പെട്ടു. ലോകം മുഴുവന്‍ പറഞ്ഞു… ആ പുതിയ ചരിത്രരചനയില്‍ ഞങ്ങളും നിന്നോടൊപ്പമുണ്ടെന്ന്… തീവ്രവാദികള്‍ക്ക് പുസ്തകങ്ങളെയും പേനകളെയും ഭയമാണെന്നും വിദ്യാഭ്യാസത്തിന്റെ ശക്തി അവരെ ഭയപ്പെടുത്തുന്നെന്നും […]
The post മലാലയുടെ പ്രചോദകമായ ജീവിതകഥ appeared first on DC Books.