പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപിയുമായി തയാറാക്കിയ ഐക്യം തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൗണ്‍സില്‍ യോഗവുമാണ് ഈ തീരുമാനം എടുത്തത്. അടുത്ത കാലത്തായി ഉണ്ടായ ചില സംഭവ വികാസങ്ങള്‍ സമുദായ സൗഹാര്‍ദത്തിനും മതേതരത്വത്തിനും കോട്ടമുണ്ടാക്കുമെന്നു കണ്ടതിനാലാണ് ഐക്യം വേണ്ടെന്നു വച്ചതെന്ന് എന്‍എസ്എസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ടായിരുന്നു ഇരു സംഘടനകളും തമ്മിലുള്ള ഐക്യം നിലവില്‍ വന്നത്. എന്നാല്‍ ദേവസ്വം ബില്ലുമായി ബന്ധപ്പെട്ട് സംവരണ പ്രശ്‌നത്തില്‍ […]
The post എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് എന്‍എസ്എസ് നേതൃയോഗം appeared first on DC Books.