കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരെ സുവ ചുമത്തുന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഭീകരപ്രവര്‍ത്തനങ്ങളും കടല്‍കൊള്ളയും തടയാന്‍ ലക്ഷ്യമിടുന്ന സുവനിയമം ഈ കേസില്‍ ബാധകമല്ലെന്നാണ് ഇറ്റലിയുടെ നിലപാട്. കേസില്‍ തീരുമാനമാകുന്നതു വരെ മറീനുകളെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. എന്നാല്‍ കേസിലെ വിചാരണ നടപടികള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊന്നവര്‍ക്ക് പത്മപുരസ്‌കാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പരിഹസിച്ചു.
The post കടല്‍ക്കൊല: സുവ ചുമത്തുന്നതില്‍ വിശദമായ വാദം കേള്‍ക്കും appeared first on DC Books.