ഇളയരാജയുടെ മകനും തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് യുവന്‍ ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇസ്ലാം സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്നും കുടുംബാംഗങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നും യുവന്‍ സന്ദേശത്തിലൂടെ പറഞ്ഞു. മകന്‍ ഇസ്ലാമിലേയ്ക്ക് പോകുന്നതില്‍ ഇളയരാജയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തയും യുവന്‍ നിഷേധിച്ചു. 2011 ഒക്ടോബറില്‍ അമ്മ മരിച്ചതോടെയാണ് യുവന്‍ ആത്മീയപാതയിലേയ്ക്ക് തിരിഞ്ഞത്. അതിന്റെ ബാക്കിപത്രമെന്നോണമാണ് ഇസ്ലാമില്‍ ചേരാനുള്ള തീരുമാനം.
The post യുവന്‍ ശങ്കര്‍ രാജ ഇസ്ലാമിലേയ്ക്ക് appeared first on DC Books.