നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെ തൂപ്പുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ മാനഭംഗത്തിനിരയായതായി സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. നിലമ്പൂര്‍ കോവിലകത്തുംമുറി പരേതനായ ചിറയ്ക്കല്‍ വേലായുധന്റെ മകള്‍ രാധയാണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രാധയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തില്‍ തോര്‍ത്തു മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണു നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ മാനഭംഗം നടന്നതിന്റെ സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചു മുതലാണ് രാധയെ കാണാതായത്. പിറ്റേദിവസം തന്നെ ബന്ധുക്കള്‍ നിലമ്പൂര്‍ […]
The post നിലമ്പൂരില്‍ കൊല്ലപ്പെട്ട സ്ത്രീ മാനഭംഗത്തിനിരയായതായി സൂചന appeared first on DC Books.