ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു മുമ്പ് ഒരിക്കല്‍ പോലും കേരളത്തിലെ കൊലപാതക രാഷ്ട്രീയം ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ആ കറുത്ത ദിനം ചരിത്രത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. അതിന്റെ അലകള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇന്നും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടി.പി.വധം പശ്ചാത്തലമാക്കി ഒരു പുസ്തകം രചിക്കപ്പെടുകയാണ്. ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ അന്വേഷണമാണ് പുസ്തകരൂപത്തിലാകുന്നത്. ഇങ്ങനൊരു ദൗത്യം നിര്‍വ്വഹിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള കരങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍ . […]
The post 51 വെട്ടിന്റെ ചരിത്രമെഴുതാന്‍ തിരുവഞ്ചൂര്‍ appeared first on DC Books.