മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് ഡി സി ലിറ്റ്മസ് പുറത്തിറക്കിയ ഓര്‍മ്മച്ചെപ്പ്. ഗൃഹാതുരമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഓര്‍മ്മച്ചെപ്പിനു വേണ്ടി ഡോ. കെ എസ് രാധാകൃഷ്ണന്‍ തയാറാക്കിയ അവതാരിക ആ കൃതിയെ കൂടുതല്‍ പരിചയപ്പെടാന്‍ സഹായിക്കും. അതില്‍ നിന്ന് ചില ഭാഗങ്ങള്‍… ഒരു ജനത നടന്നുവന്ന വഴി വായിച്ചറിയാനുള്ള സുഗമ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഓര്‍മ്മപ്പുസ്തകങ്ങള്‍. ഓര്‍മ്മപ്പുസ്തകമെഴുത്ത് ചരിത്രരചനയല്ല. എന്നാല്‍, ചരിത്രത്തില്‍ ഇടംകിട്ടേണ്ടവയും പല കാരണങ്ങള്‍കൊണ്ട് വിസ്മരിക്കപ്പെടുന്നവയുമായ പല വസ്തുതകളും രേഖപ്പെടുത്തപ്പെടുന്നത് ഓര്‍മ്മപ്പുസ്തകങ്ങളിലാണെന്നതാണ് വസ്തുത. [...]
The post പെരുന്തോട്ടം പിതാവ് ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ appeared first on DC Books.