നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേസില്‍ പിടിയിലായിരിക്കുന്ന പ്രതി ബിജു നായരെ തന്റെ പേഴ്‌സണല്‍ സറ്റാഫില്‍ നിന്നും പിരിച്ചുവിട്ടു. ബലാല്‍സംഗമായാലും കഴുത്ത് ഞെരിച്ചായാലും കുറ്റക്കാരെ സംരക്ഷിക്കില്ല. സംഭവത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തന്റെ പേര് ആരും പറയില്ല. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. […]
The post ഏത് അന്വേഷണവും നേരിടാന്‍ തയാര്‍ : ആര്യാടന്‍ appeared first on DC Books.