ഡി വിനയചന്ദ്രന്‍ കവി തന്നെ കവിതയാകുന്ന അപൂര്‍വ വ്യക്തിത്വത്തിന് ഉടമയാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വിനയചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ജന്മനാടായ കല്ലടയില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു വിനയചന്ദ്രന്‍ . സ്വന്തം ഇച്ഛയ്ക്കനുസരിച്ച് കവിതാരീതിയുമായി അദ്ദേഹം മുന്നോട്ടുപോയി. ഒരു വൃത്തത്തില്‍ കവിത ആരംഭിച്ച് പിന്നീട് അതിനെ പാടെ ഉപേക്ഷിച്ച് ഗദ്യത്തിലേക്ക് മാറുക എന്നത് വിനയചന്ദ്രന്റെ മാത്രം പ്രത്യേകതയായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വിനയചന്ദ്രന്റെ കവിതകളില്‍ പ്രത്യക്ഷമായും പരോക്ഷമായും […]
The post വിനയചന്ദ്രന്‍ കവി തന്നെ കവിതയാകുന്ന അപൂര്‍വ്വ വ്യക്തിത്വം : ശ്രീകുമാരന്‍ തമ്പി appeared first on DC Books.