പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഇത് അവഗണിച്ച് കേസ് അനന്തമായി നീളുകയാണ്. വിചാരണ വേഗത്തിലാക്കന്‍ നടപടിയുണ്ടാകണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി ആദ്യമാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്.
The post പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു appeared first on DC Books.