പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രകാരന്‍ ബാലുമഹേന്ദ്ര അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വിജയാഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. സംവിധായകന്‍ , ഛായാഗ്രാഹകന്‍ , തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബാലുമഹേന്ദ്ര രാമുകാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തില്‍ ഛായാഗ്രാഹകനായാണ് സിനിമയിലേക്ക് വന്നത്. രണ്ട് തവണ ഛായാഗ്രഹണത്തിനടക്കം അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം തമിഴ്‌നാട്, കേരള, കര്‍ണ്ണാടക സര്‍ക്കാരുകളുടെ അവാര്‍ഡുകളും ഫിലിം ഫെയര്‍ അടക്കം പല പ്രധാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കോകില എന്ന കന്നഡച്ചിത്രത്തിലൂടെ […]
The post ബാലുമഹേന്ദ്ര അന്തരിച്ചു appeared first on DC Books.