ആധുനിക ജീവിതരീതിയിലെ തെറ്റായ ഭക്ഷണ ശീലങ്ങള്‍ ദഹനേന്ദ്രിയ വ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. ഇവയുടെ പ്രവര്‍ത്തനവും ഘടനയും വിശദമാക്കുന്ന പുസ്തകമാണ് ഡോക്ടര്‍ ജോണ്‍ പൗവത്തില്‍ രചിച്ച ഉദര രോഗങ്ങളെ ഒഴിവാക്കാം. രോഗകാരണങ്ങളും ലക്ഷണങ്ങളും മുന്‍കൂട്ടി മനസിലാക്കി യഥാസമയം ചികിത്സ നേടുവാന്‍ സഹായകമായ ഈപുസ്തകം ഡി സി ലൈഫ് ആണ് പുറത്തിറക്കുന്നത്. മെഡിസിനിലെ വിവിധശാഖകളിലായി ഏഴില്‍പരം ഉന്നത ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ പ്രശസ്തവിജയം നേടിയ ഡോ. ജോണ്‍ പൗവത്തില്‍ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. [...]
The post ഉദര രോഗങ്ങള്‍ ഒഴിവാക്കാന്‍ ഒരു പുസ്തകം appeared first on DC Books.