പ്രമുഖ ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ അമര്‍കാന്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. 1925ല്‍ ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തതിനാല്‍ ഏറെനാള്‍ പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് ഇന്റര്‍മീഡിയറ്റും അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും നേടി. 1947ല്‍ ആഗ്രയിലെ സൈനിക് ദിനപത്രത്തില്‍ ജോലിയില്‍ ചേര്‍ന്നു. പിന്നീട് അലഹബാദിലെ അമൃത് പത്രിക, ദൈനിക് ഭാരത് എന്നീ ദിനപത്രങ്ങളുടേയും കഹാനി, മനോരമ എന്നീ മാസികകളുടേയും പത്രാധിപസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. […]
The post ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അമര്‍കാന്ത് അന്തരിച്ചു appeared first on DC Books.