തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി. തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. ബിജെപിയുടെ പിന്തുണയോടെയാണ് പാസാക്കിയ ബില്ലില്‍ അവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സിപിഎം, സമാജ്‌വാദി പാര്‍ട്ടി, തെലുങ്കാന വിരുദ്ധ എംപിമാര്‍ എന്നിവര്‍ ശക്തമായ എതിര്‍പ്പുമായി സഭയില്‍ ബഹളം വെച്ചു. ബില്ലിന്‍മേലുള്ള ഭേദഗതികള്‍ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. ഇനി രാജ്യസഭ ബില്‍ പാസാക്കിയ ശേഷം രാഷ്ടപ്രതി ഒപ്പുവെച്ചാല്‍ ഇന്ത്യയുടെ ഇരുപത്തിയൊമ്പതാമത് സംസ്ഥാനമായി […]
The post തെലങ്കാന ബില്‍ ലോക്‌സഭ പാസാക്കി appeared first on DC Books.