മലയാളിയ്ക്ക് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഫെബ്രുവരി 20ന് പുലര്‍ച്ചെ ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം 21ന് രാവിലെ ഒന്‍പതിന് ചെന്നൈ വസന്ത്‌നഗര്‍ ശ്മശാനത്തില്‍ . കോഴിക്കോട്ടെ പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1981ല്‍ വിഷം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനായത്. താളവട്ടം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍ , ശ്യാമ, ബോയിങ് ബോയിങ്, മായാമയൂരം തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളൊരുക്കി മുന്‍നിര സംഗീതസംവിധായകരുടെ നിരയിലേയ്ക്കുയര്‍ന്നു. […]
The post സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു appeared first on DC Books.